കോസ്‌മോ ബഹ്റൈൻ മുഹ്‌സിന്‍ ചികിത്സാ സഹായ ഫണ്ട് കൈമാറി

മനാമ: സൂപ്പർ മാർക്കറ്റ് കോൾഡ്‌ സ്റ്റോർ മേഖലയിലുള്ളവരുടെ കൂട്ടായ്മയായ കോസ്‌മോ ബഹ്‌റൈന്‍ സമാഹരിച്ച മുഹ്‌സിന്‍ ചികിത്സ സഹായ ഫണ്ട് കൈമാറി. 1361 ബഹ്‌റൈൻ ദിനാറിിന്റെ (ഏകദേശം 2,58,183 രൂപ) സഹായധനമാണ് കൈമാറിയത്. കോസ്‌മോ ബഹ്‌റൈന്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് പ്രമുഖ ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പില്‍ മുഹ്‌സിന്‍ ചികിത്സാസഹായ സമിതി കണ്‍വീനര്‍ ഷറഫുദ്ദീന് തുക കൈമാറി.

കോസ്‌മോ ബഹ്‌റൈന്‍ പ്രസിഡന്റ് മജീദ് തണല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ശരീഫ് ഹലാഹല്‍, രക്ഷാധികാരി ലത്തീഫ് ആയഞ്ചേരി, ട്രഷറര്‍ ശരീഫ് കൊടുങ്ങല്ലൂര്‍, കെ ടി സലീം, ഗഫൂര്‍ കൈപ്പമംഗലം, റഫീഖ് അബ്ദുള്ള, അസീല്‍ അബ്ദുറഹ്മാന്‍ ( അസീല്‍ ഗ്രൂപ്പ്), മുഹമ്മദ് സവാദ് (ഫുഡ്വേള്‍ഡ് ഗ്രൂപ്പ്), രാജേഷ് രാമന്‍ എന്നിവര്‍ പങ്കെടുത്തു

കോസ്‌മോ ഭാരവാഹികളായ അബ്ദുള്‍ റസാഖ് കടിയങ്ങാട് , റഫീഖ് തയ്യില്‍, ഷിയാസ് വലിയകത്ത്, നഹാസ് ആലപ്പുഴ. ഇല്യാസ് ഹമദ് ടൗണ്‍, ലത്തീഫ് അസ്ഫുര്‍, സവാദ് മൊയ്തീന്‍, സുബൈര്‍, ശരീഫ് പി എസ് എം, സിറാജ്, അബൂബക്കര്‍, ഹസ്സന്‍, ഇസ്മായില്‍ സിത്ര, നഹീം പാറക്കല്‍, മുഹമ്മദാലി( തമന്ന) മുഹമ്മദ് അബുല്‍ മാര്‍ക്കറ്റ് എന്നിവര്‍ നേതൃത്വം നല്‍കി. മുനീര്‍ പാറക്കല്‍ നന്ദി രേഖപ്പെടുത്തി.