മനാമ: ബഹ്റൈന്‍ കെ.എം.സി.സി പാലക്കാട് ജില്ലാ സെക്രട്ടറി നൗഷാദ് പുതുനഗരത്തിന്റെ പിതാവ് അബ്ദുല്‍ ബഷീര്‍ മരണപ്പെട്ടു. ഇന്നലെ വൈകീട്ട് സ്വഭവനത്തില്‍ വെച്ചായിരുന്നു അന്ത്യം. അബ്ദുല്‍ ബഷീറിന്റെ വേര്‍പാടില്‍ ബഹ്റൈന്‍ പാലക്കാട് ജില്ലാ കെ.എം.സി.സി അനുശോചിച്ചു.
മയ്യത്ത് നമസ്‌ക്കാരവും പ്രാര്‍ത്ഥനയും ഇന്ന് രാത്രി 8:30ന് മനാമ കെ.എം.സി.സി ഓഫിസില്‍ വെച്ച് നടക്കും. പ്രാര്‍ത്ഥനയിലും അനുശോചന കൂടിച്ചേരലിലും പങ്കെടുക്കാനായി കെ.എം.സി.സി അംഗങ്ങള്‍ കൃത്യ സമയത്ത് തന്നെ എത്തിച്ചരണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി അഭ്യര്‍ത്ഥിച്ചു.