മനാമ : വൃത്തിഹീനമായി പ്രവർത്തിച്ച ബേക്കറിയുടെ ഉടമയെ പൊലീസ് കസ്റ്റടിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീകരമായ പകർച്ചവ്യാധികൾ പരത്താൻ സാധ്യതയുള്ള, തരത്തിൽ പ്രവർത്തിച്ച ബേക്കറി ആരോഗ്യ മന്ത്രാലയം അടച്ചു പൂട്ടിയിരിന്നു. ബേക്കറി ലൈസൻസില്ലാതെയുമാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ലൈസൻസില്ലാതെ വ്യാപാര സ്ഥാപനം പ്രവർത്തിപ്പിച്ചു, ആരോഗ്യത്തിന് ഹാനികരമായതും, വൃത്തിഹീനവുമായ പരിസരത്ത് ഭക്ഷ്യോത്പന്നം വിത്പ്പന ചെയ്തു എന്ന കുറ്റങ്ങളാണ് ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നതെന്ന് പബ്ലിക് പ്രൊസിക്യൂഷൻ പറഞ്ഞു.
അസ്ക്കറിൽ പ്രവർത്തിച്ചിരുന്ന അൽ ദീര ബേക്കറിയാണ് ഇന്നലെ അടച്ചു പൂട്ടിയത്. നവ മാധ്യമങ്ങളിൽ വൃത്തിഹീനമായ പരിസരത്ത് പ്രവർത്തിക്കുന്ന ബേക്കറിയുടെ വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് നടപടിയുണ്ടായത്.