മനാമ: കായിക ദിനം ആഘോഷിച്ച് ബഹ്‌റൈന്‍ നാഷണല്‍ ഗാര്‍ഡ്. നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരമായിരുന്നു ആഘോഷപരിപാടികള്‍. കായിക വ്യായാമങ്ങള്‍ക്ക് പുറമെ 3 കിലോമീറ്റര്‍ ഓട്ടവും ആഘോഷപരിപാടിയുടെ ഭാഗമായി നടത്തി. നാഷണല്‍ ഗാര്‍ഡ് യൂണിറ്റ്, ബ്രിഗേഡ് അംഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്.
കായിക രംഗത്തെ അഭിരുചി എല്ലാവരിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹനം നല്‍കുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണ്. 1997ല്‍ സ്ഥാപിതമായ ബഹ്‌റൈന്‍ നാഷണല്‍ ഗാര്‍ഡ് ആഭ്യന്തര സുരക്ഷ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.