മജ്മഉ തഅ്ലീമില്‍ ഖുര്‍ആന്‍ ഈസാടൗണ്‍ മദ്രസ്സക്ക് കീഴില്‍ മദ്രസ്സ ഫെസ്റ്റ്-2020 സംഘടിപ്പിക്കുന്നു.

ഈസാടൗണ്‍: മജ്മഉ തഅ്ലീമില്‍ ഖുര്‍ആന്‍ ഈസാടൗണ്‍ മദ്രസ്സക്ക് കീഴില്‍ മദ്രസ്സ ഫെസ്റ്റ്-2020 സംഘടിപ്പിക്കുന്നു. പ്രസംഗം, ഗാനം, ഗ്രൂപ്പ്ഗാനം, കഥപറയല്‍ തുടങ്ങിയ സ്റ്റേജ് മത്സരങ്ങള്‍ കൂടാതെ ഹിഫ്ള്, ഹിസ്ബ്, പ്രബന്ധ രചന, ഹാന്റ് റൈറ്റിങ്ങ്, കളറിംങ്ങ്, ചിത്ര രചന, വാട്ടര്‍ ഫില്ലിംങ്ങ് തുടങ്ങിയ സ്റ്റേജിതര മത്സരങ്ങളും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും.

ഇന്ന് വൈകീട്ട് 5.30ന് ജിദാലി മജ്മഉ തഅ്ലീമില്‍ ഖുര്‍ആന്‍ മദ്രസ്സാഹാളില്‍ ആരംഭിക്കുന്ന മദ്രസ്സാ ഫെസ്റ്റില്‍ യൂനുസ് അമാനി, നിസാമുദ്ധീന്‍ മുസ്ലിയാര്‍, ശമീര്‍ മുസ്ലിയാര്‍, നിസാര്‍ എടപ്പാള്‍, റഈസ് ഉമര്‍, അബ്ബാസ് മണ്ണാര്‍ക്കാട്, അബ്ദുസ്സമദ്, തുടങ്ങിയ ഉസ്താദുമാരും പ്രവര്‍ത്തകരും പരിപാടിക്ക് നേതൃത്വം നല്‍കും.