ഭുവനേശ്വര്‍: ടെലിവിഷന്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. ഭര്‍ത്താവും ആറ് മാസം പ്രായമായ കുഞ്ഞും അതീവ ഗുരതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയില്‍ വെള്ളിയാഴ്ചാണ് സംഭവം. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടിവി ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. ലഹന്ദബുഡ ഗ്രാമത്തിലെ ബോബിനായക് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവും മകളും ചികിത്സയിലാണ്. മൂവരുടെ ശരീരത്തിലും ചില്ലുകള്‍ കുത്തിക്കയറിയിട്ടുണ്ട്.
പൊട്ടിത്തെറിയുടെ പിന്നാലെ വീടിന് തീപിടിച്ചതിനാല്‍ മൂവര്‍ക്കും പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് എത്തിയ അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.