കൊച്ചി: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു. അങ്കമാലി വേങ്ങൂര്‍ പുതുവന്‍ കണ്ടത്തില്‍ സ്വദേശി തിലകന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിനായി ഗുരുവായൂര്‍ പോയ സമയത്താണ് സംഭവം നടക്കുന്നത്. വെള്ളിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം മനസിലാക്കുന്നത്.
ആലുവ എസ്.പി, അങ്കമാലി സി.ഐ, ഫോറന്‍സിക് വിഭാഗം എന്നിവര്‍ വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. മോഷ്ടാക്കളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായും അഭ്യൂഹങ്ങളുണ്ട്.