കൊച്ചി: അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷിനെതിരെ പരിഹാസവുമായി ഡോ. ഷിംന അസീസ്. അശാസ്ത്രീയമായ വാവ സുരേഷിന്റെ പാമ്പു പിടുത്ത രീതിയെയും പ്രദര്‍ശനത്തെയുമാണ് ഡോ. ഷിംന വിമര്‍ശിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് അണലിയുടെ കടിയേറ്റ വാവ മരണത്തിന്റെ വക്കില്‍ നിന്നാണ് തിരിച്ചെത്തിയത്.
പാമ്പിനെ ഏറ്റവും കുറച്ച് സ്പര്‍ശിച്ച് വളരെ ശാസ്ത്രീയമായി പിടികൂടുന്ന കൂട്ടുകാരുണ്ട്. അവരെയൊന്നും ഒരു മനുഷ്യക്കുഞ്ഞിന് പോലും അറിയില്ല. അത് വാവ സുരേഷിന് സമാന ഷോ അവര്‍ കാണിക്കോത്തോണ്ടാണ്. പറഞ്ഞിട്ട് കാര്യല്ല. ദിസ് ഈസ് ഇന്‍ക്യുവറബിള്‍! ഇനീം കൊത്ത് മേടിക്കാനുള്ള ഗതികേട് ഈ മനുഷ്യന് ഇല്ലാതിരിക്കട്ടെ. പാമ്പിന്‍വിഷമാണ്, പഞ്ചാമൃതമല്ല. ഡോ. ഷിംന ഫെയിസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
അണലിയെ പിടിച്ചിട്ട കുപ്പിയില്‍ കൈയിട്ട് കടീം വാങ്ങി ഇപ്പോ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയേള്ളൂ…
ഇന്ന് ദേ മൂര്‍ഖനെ പിടിച്ചോണ്ട് നില്‍ക്കുന്നു ! അതും കൊച്ചുകുട്ടികള്‍ അടക്കമുള്ള വലിയൊരു കൂട്ടത്തിന് മുന്നില്‍ പാമ്പിനെ കൊണ്ട് അപകടകരമായ രീതിയില്‍ മുക്കാലാ മുക്കാബലാ കളിപ്പിച്ചോണ്ട്.
‘അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും’ എന്നതൊക്കെ ഇപ്പോ ഔട്ട് ഓഫ് ഫാഷനാണ്.
പാമ്പിനെ ഏറ്റവും കുറച്ച് സ്പര്‍ശിച്ച് വളരെ ശാസ്ത്രീയമായി പിടികൂടുന്ന കൂട്ടുകാരുണ്ട്. അവരെയൊന്നും ഒരു മനുഷ്യക്കുഞ്ഞിന് പോലും അറിയില്ല, ഈ ജാതി ഷോ കാണിക്കോത്തോണ്ടാണ്.
പറഞ്ഞിട്ട് കാര്യല്ല. ദിസ് ഈസ് ഇന്‍ക്യുവറബിള്‍ ഇനീം കൊത്ത് മേടിക്കാനുള്ള ഗതികേട് ഈ മനുഷ്യന് ഇല്ലാതിരിക്കട്ടെ. പാമ്പിന്‍വിഷമാണ്, പഞ്ചാമൃതമല്ല.
ഇപ്പോള്‍ ഫലിച്ചത് പോലെ എന്നും എപ്പോഴും ചികിത്സ കൊണ്ട് ജീവന്‍ തിരിച്ച് കിട്ടുമെന്ന് ഉറപ്പും പറയാനാകില്ല.
ശ്രീ. വാവ സുരേഷിന് നല്ല ബുദ്ധി ആശംസിക്കുന്നു.