യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ നിന്നും യു.എസ്. പിന്മാറുന്നതായി റിപ്പോര്‍ട്ട്.
ഇന്ത്യ സന്ദര്‍ശനത്തിനിടെ വ്യാപാര കരാറില്‍ ഒപ്പുവെക്കുമെന്നായിരുന്നു പ്രതീക്ഷ, എന്നാല്‍ യു.എസ് ഇതില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നാണ് ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്. കൂടുതല്‍ സമഗ്രമായ കരാറിലേക്ക് പോകാനാണ് യു.എസ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
താരീഫ് കുറക്കല്‍, മാര്‍ക്കറ്റ് തുറന്ന് നല്‍കല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് അമേരിക്കക്ക് അതൃപിചതി നിലനില്‍ക്കുന്നതെന്നാണ് സൂചന. കരാറുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് അമേരിക്കയുടെ പിന്മാറ്റം.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫെബ്രുവരി 24 നാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. ട്രംപിന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് ഗുജറാത്തിലെ ചേരികള്‍ മതില്‍ കെട്ടി മറയ്ക്കുന്ന നടപടികള്‍ വിവാദമായിരുന്നു.