മനാമ: ലേബര്‍ ക്യാംപുകളില്‍ സുരക്ഷാ ബോധവല്‍ക്കരണവുമായി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്. കൂട്ടമായി താമസിക്കുന്നവരുടെ ഇടയില്‍ സിവില്‍ ഡിഫന്‍സ് പ്രതിനിധികള്‍ നേരിട്ടെത്തി നോട്ടീസുകള്‍ വിതരണം ചെയ്തു. അറബി കൂടാതെ ഇംഗ്ലീഷ്, ഉറുദു, ഹിന്ദി ഭാഷകളിലും നോട്ടീസുകള്‍ വിതരണം ചെയ്തു.
ലേബര്‍ ക്യാംപുകളിലെ ആരോഗ്യ സംരക്ഷണം, സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിരവധി ക്യാംപയ്‌നുകള്‍ നേരത്തെയും സംഘടിപ്പിക്കപ്പെട്ടിരുന്നു.