മനാമ: ബഹ്‌റൈന്‍ ഫോര്‍മുല-വണ്‍ ഗ്രാന്‍ഡ് പ്രിക്‌സിന്റെ ടിക്കറ്റ് വില്‍പ്പന ഘട്ടം ഘട്ടമായി നടപ്പിലാക്കും. കൊറോണ വൈറസുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലിൻ്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട്(ബി.ഐ.സി) വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കൊറോണയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുകയുള്ളു.
ആരോഗ്യവകുപ്പും ഫോര്‍മുല വണ്‍ മാനേജ്‌മെന്റുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിഷയത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാവുകയാണെങ്കില്‍ അറിയിക്കുമെന്നും ബി.ഐ.സി വ്യക്തമാക്കി. ആരോഗ്യമന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനാണ് ബി.ഐ.സിയുടെ തീരുമാനം. കാറോട്ട മത്സരത്തിനെത്തുന്നവരുടെ ആരോഗ്യസംരക്ഷണത്തിനാണ് ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നതെന്നും ബി.ഐ.സി അറിയിച്ചു.