ദുബായ്: മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ദുബായിലുണ്ടായ അപകടത്തില്‍ മരണപ്പെട്ടു. ഇരുമ്പുഴി പറമ്പന്‍ ഭഗവതി പറമ്പത്ത് മുഹമ്മദ് സവാദ് (29)ആണ് മരിച്ചത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ദുബായ് ഫിഷ് മാര്‍ക്കറ്റില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല. യുസുഫ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹാത്തിഫ.
