മനാമ: ബഹ്‌റൈനില്‍ നാല് പുതിയ കൊറോണ രോഗബാധ കൂടി സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയമാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തുള്ള കൊറോണ രോഗികളുടെ എണ്ണം 56 ആയി ഉയര്‍ന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 5875ലധികം പേര്‍ ഇതിനൊടകം പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചികിത്സയിലുള്ള 36 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. നാല് പേര്‍ പൂര്‍ണമായും രോഗമുക്തരായിട്ടുണ്ട്.
കൊറോണയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റിലൂടെയാണ് പുതിയ രോഗികളുടെ കാര്യം ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.കൊറോണ ബാധയേറ്റവരുടെ വിവരങ്ങള്‍, മുന്നറിയിപ്പുകള്‍, യാത്ര നിയന്ത്രണങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും പ്രസ്തുത വെബ്‌സൈറ്റില്‍ ലഭിക്കും. https://www.moh.gov.bh/COVID19 എന്നതാണ് വെബ്‌സൈറ്റ് വിലാസം. അറബിയെ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിലും വെബ്‌സൈറ്റില്‍ വിവരങ്ങളുണ്ടാവും.
ALSO READ: എന്താണ് കൊറോണ വൈറസ്? എങ്ങനെ പ്രതിരോധിക്കാം; വിദഗദ്ധ ഡോക്ടർമാരുടെ നിർദേശങ്ങൾ വായിക്കാം
ബഹ്‌റൈനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും കിംഗ് ഫഹദ് കോസ് വേയിലും അതിസൂക്ഷ്മ നിരീക്ഷണം തുടരുമെന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രൂപം നല്‍കിയ ടാസ്‌ക് ഫോഴ്‌സ് അംഗം ലെഫ്. കേണല്‍ ഡോ. മനാഫ് അല്‍ ഖഹ്ത്വാനി നേരത്തെ വ്യക്തമാക്കിയിരുന്നു. കൊറോണയെ പ്രതിരോധിക്കുന്നതിനായി ബഹ്‌റൈന്‍ ശ്രദ്ധേമായ പ്രവര്‍ത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.