ഐ.സി.ആര്‍.എഫും. പ്രതിഭ ഹെല്‍പ്പ് ലൈനും ചേര്‍ന്ന് കൊറോണ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

മനാമ: ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ആര്‍.എഫും. പ്രതിഭ ഹെല്‍പ്പ് ലൈനും ചേര്‍ന്ന് കൊറോണ വൈറസ് പ്രതിരോധ ബോധവത്ക്കരണവും, മാസ്‌ക്കും, സോപ്പും വിതരണവും നടത്തി. മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് ഗെയ്റ്റ് നമ്പര്‍ 12 ല്‍ വെച്ചായിരുന്നു പരിപാടി. ബഹ്‌റൈന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെറോണ വൈറസ് പ്രതിരോധ പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവാസികളും മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചായിരുന്നു ക്യാംപെയ്ന്‍.

 

ചടങ്ങ് ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രതിഭ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റ് നേതൃത്വം വഹിച്ച പരിപാടിയില്‍ സുബൈര്‍ കണ്ണൂര്‍ അദ്ധ്യക്ഷനായി. പ്രതിഭാ പ്രവര്‍ത്തകരും നേതാക്കളും മറ്റു സാമൂഹിക പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു.