പ്രവാസികളില്‍ നിന്ന് ആദായ നികുതി ചുമത്താനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണം: ആലപ്പുഴ പ്രവാസി അസോസിയേഷന്‍

aalappuzha pravasi Association

മനാമ: പ്രവാസികളില്‍ നിന്ന് ആദായ നികുതി ചുമത്താനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ 90 ശതമാനം പേരും ചെറിയവരുമാനക്കാരാണ്. ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി എടുത്തിട്ടുള്ള വായ്പകള്‍ പോലും കൃത്യമായി തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രവാസികള്‍. ഈ സാഹചര്യത്തില്‍ ഇത്തരം നികുതികള്‍ പ്രവാസികളുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമാക്കും. പ്രവാസികള്‍ നാട്ടില്‍ തുടര്‍ച്ചയായി നില്‍ക്കുവാനുള്ള കാലയളവ് 6 മാസത്തില്‍ നിന്നും നാല് മാസിമായി കുറക്കാനുള്ള ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ഹാരിസ് വണ്ടാനം അവതരിപ്പിച്ച പ്രമേയം സജി കലവൂര്‍ പിന്താങ്ങി. ഈ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് സന്ദേശം അയക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബംഗ്ലാവ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വനിതാ വിഭാഗം പ്രവര്‍ത്തന റിപ്പോര്‍ട്ട് വിജയലക്ഷ്മി അവതരിപ്പിച്ചു. യോഗത്തില്‍ സീന അന്‍വര്‍, ജയലാല്‍ ചിങ്ങോലി, സുല്‍ഫിക്കര്‍ ആലപ്പുഴ, ശ്രീജിത്ത് കൈമള്‍, ജോയ് ചേര്‍ത്തല, മിഥുന്‍ ഹരിപ്പാട്, ജോര്‍ജ് ആമ്പലപ്പുഴ, പ്രവീണ്‍ മാവേലിക്കര, അനീഷ് ആലപ്പുഴ, അനില്‍ കായംകുളം, ബിനു ആറാട്ടുപുഴ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!