അബുദാബി: യു.എ.ഇ എന്‍ട്രി വിസകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു. മാര്‍ച്ച് 17 മുതല്‍ എല്ലാ എന്‍ട്രി വിസകളുടെയും ഇഷ്യു യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് തീരുമാനം. കൊറോണ വൈറസ് (കോവിഡ്-19) പ്രതിരോധിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.
നയതന്ത്ര പാസ്‌പോര്‍ട്ട് കൈവശം ഉള്ളവര്‍ക്ക് പുതിയ നിയന്ത്രണം ബാധകമാവില്ല. 17 ന് മുമ്പ് വിസ ലഭിക്കുന്ന വ്യക്തികള്‍ക്കും തീരുമാനം ബാധകമല്ല. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പാണ് പുതിയ നിയന്ത്രണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.