സൗദിയിൽ ട്രെക്ക് മറിഞ്ഞ് പ്രവാസി മലയാളി മരണപ്പെട്ടു

saudi-obit-moosa

റിയാദ്: സൗദി അറേബ്യയിൽ ട്രെക്ക് മറിഞ്ഞ് പ്രവാസി മലയാളി മരണപ്പെട്ടു. മലപ്പുറം ആലത്തൂർപടി മേൽമുറി സ്വദേശി മൂസ കുഴിക്കണ്ടനാണ് (49) മരിച്ചത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ബംഗ്ലാദേശി പൗരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. സൗദി തലസ്ഥാനമായ റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽജില്ലയിലാണ് അപകടമുണ്ടായത്. മൂസ ഓടിച്ചിരുന്ന മുൻസിപ്പൽ ജലവിതരണ ട്രെക്ക് മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്.

മൂസ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ട്രെക്ക് നിയന്ത്രണം വിട്ടതാണ് അപകടകാരണമായിരിക്കുന്നത്. മൃതദേഹം അൽഖുവൈയ്യ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 26 വർഷമായി അൽജില്ല മുനിസിപ്പാലിറ്റിയിൽ ഡ്രൈവറാണ് മൂസ. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായിട്ടാണ് സൂചന. പിതാവ്: സി.കെ. അബൂബക്കർ. ഭാര്യ: ഷെരീഫ. നാല് മക്കളുണ്ട്. തുടർ നടപടികൾക്ക് കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!