റിയാദ്: ഹെല്‍ത്ത് ഓഫ് ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ മിനിസ്റ്റര്‍മാര്‍ കൊറോണ വൈറസ് (കോവിഡ്-19) സാഹചര്യം വിലയിരുത്തി. വൈറസിന്റെ വ്യാപനം തടയുന്നതിന് എടുക്കേണ്ട മുന്‍കരുതലുകള്‍ യോഗത്തില്‍ ചര്‍ച്ചയായി. വൈറസിനോട് പടപൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരെ യോഗം അഭിനന്ദിച്ചു. ജനങ്ങള്‍ പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് അധികൃതര്‍ പുറപ്പെടുവിച്ചിട്ടുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ എല്ലാ ജി.സി.സി പ്രതിനിധികളും പങ്കെടുത്തിരുന്നു. ഓരോ രാജ്യത്തെയും സ്ഥിതിഗതികള്‍ സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട് ഓരോ പ്രതിനിധികളും സമര്‍പ്പിച്ചു. വൈറസിന്റെ വ്യാപനം തടയുന്നതിനാവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുമെന്ന് എല്ലാ രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. വൈറസിന്റെ വ്യാപനം തടയുന്നതിനായി മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഓരോ രാജ്യവും കൈകൊണ്ടിരിക്കുന്നത്.