മനാമ: ബഹ്‌റൈനില്‍ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവരുടെ വ്യക്തി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 33ഉം 31ഉം വയസുള്ള പുരുഷന്മാര്‍ക്കാണ് രോഗബാധയെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ ബഹ്റൈനിലെത്തിയ രോഗബാധിതരും പ്രത്യേക വിമാനത്തിലെത്തിവരും ഉള്‍പ്പെടെ 155 പേരാണ് നിലവില്‍ ബഹ്റൈനിലെ കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. ഇതുവരെ 13282 പേരെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
എന്തെങ്കിലും തരത്തില്‍ ലക്ഷണങ്ങളോ അസ്വാഭാവികതയോ അനുഭവപ്പെടുന്നവര്‍ക്ക് 444 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.