മനാമ: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സുപ്രധാന നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ കിരീടവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. പതിനൊന്ന് നിര്‍ദേശങ്ങളാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.
നിര്‍ദേശങ്ങള്‍ വായിക്കാം.
1. പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും പരമാവധി വീടുകളിൽ നിന്ന് ജോലി ചെയ്യാൻ ശ്രമിക്കുക.
2. ഷോപ്പിംഗ് മാളുകളും വ്യാപാര സ്ഥാപനങ്ങളും ആരോഗ്യ മന്ത്രാലയത്തിൻ്റെ ജാഗ്രതാ നിർദ്ദേശങ്ങൾക്കനുസൃതമായി തുറന്നു പ്രവര്‍ത്തിക്കും.
3. ഹോട്ടലുകളില്‍ വെച്ച് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണമുണ്ടാകും, ഭക്ഷണം പാര്‍സല്‍ ചെയ്ത് വാങ്ങുന്നതില്‍ തടസമില്ല, ഹോം ഡെലിവറി പ്രയോജനപ്പെടുത്തുക.
4. സിനിമാ തീയേറ്ററുകള്‍ ഒരു മാസത്തേക്ക് അടച്ചിടും.
5. സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് സെന്ററുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂളുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ തുറക്കാന്‍ അനുവാദമില്ല.
6. ഷീഷാ കഫേകളില്‍ ഷീഷകളുണ്ടാവില്ല, പാര്‍സല്‍ കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
7. സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ആദ്യ മണിക്കൂറുകള്‍ ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കും.
8. 20ല്‍ കൂടുതല്‍ പേര്‍ ഒന്നിച്ചു കൂടാന്‍ പാടില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം വീട് വിട്ടിറിങ്ങുക.
9. അത്യവശ്യഘട്ടങ്ങളില്‍ മാത്രം യാത്ര ചെയ്യുക.
10. രാജ്യത്ത് എത്തുന്ന എല്ലാവര്‍ക്കും 14 ദിവസം നിര്‍ബന്ധിത നിരീക്ഷണം.
11. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല.