തിരുവനന്തപുരം: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുമായി കേരളം. ഇതുവരെ 27 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി. സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മാഹിയിലും കഴിഞ്ഞ ദിവസം ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
താരതമ്യേന ആശ്വാസം നല്‍കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോര്‍ട്ടുകള്‍. 18011 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 220ലധികം പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലിരിക്കുന്നത്. 2467 സാമ്പിളുകള്‍ ഇതിനോടകം പരിശോധിച്ചു കഴിഞ്ഞു. റെയില്‍ വേ സ്‌റ്റേഷനുകള്‍ വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്റുകള്‍ എല്ലാം നിരീക്ഷണത്തിലാണ്.
വീടുകളില്‍ കഴിയുന്ന 4351 പേര്‍ക്ക് കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് ഇന്നലെ മൂന്നാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. പിന്നാലെ എല്ലാ സംസ്ഥാനങ്ങളും അതീവ ജാഗ്രത പുലര്‍ത്തി വരികയാണ്. ആകെ 125 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 103 പേര്‍ ചികിത്സയില്‍ തുടരുകയാണ്.
മലേഷ്യ, ഫിലിപ്പീന്‍സ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്ക്. മാര്‍ച്ച് 31വരെ ഇന്ത്യക്കാര്‍ ഉള്‍പ്പടെ ആര്‍ക്കും യാത്ര നടത്താനാകില്ല. യാത്ര നിരോധിച്ച ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലെത്താവാനാതെ വിഷമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച ഇറ്റാലിയന്‍ സ്വദേശി സമ്പര്‍ക്കപ്പട്ടികയില്‍ 103 പേരുണ്ട്. ഇയാളുടെ റൂട്ട് മാപ്പ് ഇതുവരെ പൂര്‍ണമായും നിര്‍മ്മിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ സഞ്ചരിച്ച സ്ഥലങ്ങള്‍ ഭാഷാ സഹായിയുമായി ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇത് പൂര്‍ണമല്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ശ്രമങ്ങള്‍ നടത്തിയേക്കും.