മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ 4.3 ബില്യണ്‍ ബഹ്‌റൈനി ദിനാറിന്റെ പദ്ധതി പ്രഖ്യാപിച്ച് ബഹ്‌റൈന്‍ ഭരണകൂടം. പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയേകുന്ന ഗവണ്‍മെന്റ് നീക്കത്തിന് വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. കോവിഡിനെ തുരത്താന്‍ ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈന്‍. ലോകാരോഗ്യ സംഘടനയുടെ പ്രശംസ പിടിച്ചുപറ്റിയതിന് പിന്നാലെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്താണ് പദ്ധതി?
കോവിഡ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പദ്ഘടനയില്‍ ഉണ്ടായേക്കാവുന്ന ആഘാതം കുറയ്ക്കുകയും അതുവഴി ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബഹ്‌റൈന്റെ വാര്‍ഷിക ജി.ഡി.പിയുടെ 29.6 ശതമാനത്തിന് സമാനമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി.
സാമ്പത്തിക പ്രത്യാഘാതം മറികടക്കാന്‍ നിരവധി പദ്ധതികള്‍ ഉള്‍കൊള്ളിച്ചാണ് 4.30 കോടി ദിനാറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. കൊറോണ വൈറസ് കാരണം ജനങ്ങള്‍ക്കുണ്ടായേക്കാവുന്ന സാമ്പത്തിക ഞെരുക്കം തിരിച്ചറിഞ്ഞുള്ള നീക്കമാണിത്. പാക്കേജുകള്‍ പ്രഖ്യാപിച്ച ധനമന്ത്രി പ്രധാനമായും 8 പോയിന്റുകളാണ് പ്രസ്താവിച്ചിരിക്കുന്നത്.
പാക്കേജ് ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍.
1. ബഹ്‌റൈനില്‍ മൂന്നു മാസത്തേക്ക് എല്ലാ വ്യക്തികളുടെയും കമ്പനികളുടെയും വൈദ്യുതി, വെള്ളം ബില്ലുകള്‍ സര്‍ക്കാര്‍ അടക്കും. ഏപ്രില്‍ മുതല്‍ പ്രാബല്യം, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ബില്ലില്‍ അധികമാകാത്ത തുകയാണ് അടക്കുക.
2. സ്വകാര്യ മേഖലയിലെ ഇന്‍ഷ്വര്‍ ചെയ്ത ബഹ്‌റൈനികളുടെ ശമ്പളം ഉറപ്പുവരുത്തുന്നതിനുള്ള ബില്‍
3. ഏപ്രില്‍ മുതല്‍ മൂന്നു മാസത്തേക്ക് മുനിസിപ്പല്‍ ഫീസ് ഒഴിവാക്കും
4. ഏപ്രില്‍ മുതല്‍ മൂന്നു മാസത്തേക്ക് സര്‍ക്കാര്‍ ഇന്‍ഡസ്ട്രിയല്‍ ഭൂമിയുടെ വാടക ഒഴിവാക്കും
5. ഏപ്രില്‍ മുതല്‍ മൂന്നു മാസത്തേക്ക് ടൂറിസം ഫീസ് ഇല്ല
6. ലിക്വിഡിറ്റി ഫണ്ട് ഇരട്ടിയാക്കി 200 മില്യണ്‍ ദീനാറാക്കും
7. വായ്പാതവണകള്‍ നീട്ടിവെക്കാനും അധിക വായ്പ നല്‍കുന്നതിനും ബാങ്കുകളെ സഹായിക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ 370 കോടി ദീനാറിന്റെ പാക്കേജ് നടപ്പാക്കും.
8. പ്രതിസന്ധിയിലായ കമ്പനികളെ സഹായിക്കുന്നതിനും വായ്പകള്‍ പുനഃക്രമീകരിക്കുന്നതിനും ലേബര്‍ ഫണ്ട് പദ്ധതികള്‍ ഉപയോഗിക്കും
കോവിഡിനെ പ്രതിരോധിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന സൂചനയാണ് ബഹ്‌റൈന്‍ ധനമന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖാലിദ് അല്‍ ഖലീഫ നടത്തിയ വാര്‍ത്താ സമ്മേളനം നല്‍കുന്നത്. 4.30 കോടി ദിനാറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തി പകരുമെന്നത് തീര്‍ച്ചയാണ്.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യാക്കാര്‍ ബഹ്‌റൈന്റെ മണ്ണില്‍ ജീവിക്കുന്നുണ്ട്. പുതിയ സാമ്പത്തിക പാക്കേജ് സ്വദേശികള്‍ക്ക് മാത്രമുള്ളതല്ലെന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഭരണകൂടത്തിന്‍റെ കാര്യക്ഷമമായ ഇടപെടല്‍ അഭിനന്ദാര്‍ഹമാണ്.