മനാമ: എഴുപത്തൊന്നുകാരനായ സ്വദേശിയില്‍ നിന്നും നിരവധി പേര്‍ക്ക് കോവിഡ്-19 പടര്‍ന്നതായി സംശയം. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ഫെബ്രുവരി മാസം ബഹ്‌റൈനിലെത്തിയ രണ്ട് രോഗബാധിതരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയതോടെയാണ് വൈറസ് ബാധയേറ്റതെന്നാണ് സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
ഇയാളുടെ റൂട്ട് മാപ്പ്
- മാര്‍ച്ച് അഞ്ചിന് അല്‍മൊസാവി ഐ-ക്ലിനിക്കില്‍ പരിശോധനക്കായി ഇയാള്‍ എത്തിയിരുന്നു.
- മാര്‍ച്ച് എട്ടിന് ഹൂറയിലെ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.
- തൊട്ടടുത്ത ദിവസം (മാര്‍ച്ച് 9) നോര്‍ത്ത് ജനുസാനിലെ മാത്തത്തില്‍ വെച്ച് നടന്ന അനുശോചന ചടങ്ങിലും ഇയാള്‍ പങ്കെടുത്തു.
മാര്‍ച്ച് 12ന് ന്യുമോണിയ ബാധിച്ച് ഇദ്ദേഹത്തെ സല്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് നടത്തിയ കൊറോണ പരിശോധനയില്‍ നെഗറ്റീവ് റിസല്‍ട്ടായിരുന്നു. പിന്നീട് മാര്‍ച്ച് 15ന് രണ്ടാം വട്ട പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.
ഇയാളില്‍ നിന്നും ഇതുവരെയായി ആറ് ബഹ്‌റൈനി സ്വദേശികള്‍ക്ക് കൊറോണവൈറസ് ബാധയേറ്റതായി ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇയാളുമായി സമ്പര്‍ക്കത്തിലിരുന്ന എല്ലാവരെയും നിരീക്ഷിച്ചു വരികയാണ്.
ഇന്ന് ( മാർച്ച് 18) വൈകീട്ട് 7 മണിക്ക് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 160 പേരാണ് രോഗ ബാധയേറ്റ് ചികിത്സയിലുള്ളത്. ഇതില്‍ 4 പേരുടെ നില ഗുരുരമാണ്. 14788 പേരെ ഇതുവരെ കോവിഡ്-19 പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. 95 പേരുടെ രോഗം പൂര്‍ണമായും ഭേഗമായി ആശുപത്രി വിട്ടു. ഒരാള്‍ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി.