മനാമ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ മന്ത്രാലയം പ്രത്യേക ഓണ്‍ലൈന്‍ സര്‍വീസുകള്‍ ആരംഭിച്ചു. കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം. പുതിയ സര്‍വീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ www.mlsd.gov.bh എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. 8000 8001എന്ന ഹോട്ട്‌ലൈന്‍ നമ്പറിലും വിവരങ്ങള്‍ ലഭിക്കുമെന്ന് മന്ത്രി ജമാല്‍ ബിന്‍ മുഹമ്മദ് അലി അല്‍ ഹ്യൂമയ്ദാന്‍ വ്യക്തമാക്കി.
ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇനി നേരിട്ടെത്താതെ തന്നെ ആപ്ലിക്കേഷനുകള്‍ അയക്കാന്‍ സാധിക്കും. ഇക്കാര്യ സംബന്ധിച്ച വിശദ വിവരങ്ങള്‍ മന്ത്രാലയത്തിലെ പുതിയ നമ്പറില്‍ ലഭിക്കുന്നതാണ്.