ആശ്വാസ വാര്‍ത്തകള്‍; ബഹ്‌റൈനില്‍ ചികിത്സയിലുള്ള 10 കോവിഡ് ബാധിതര്‍ കൂടി രോഗ മുക്തരായി, ആകെ 110 പേര്‍ ആശുപത്രി വിട്ടു

455

മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 10 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 110 ആയി ഉയര്‍ന്നു. നേരത്തെ ബഹ്റൈനിലെത്തിയ രോഗബാധിതരും ഇറാനില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തിവരും ഉള്‍പ്പെടെ 168 പേരാണ് നിലവില്‍ രാജ്യത്ത് കൊറോണ ബാധിതരായി ചികിത്സയിലുള്ളത്.

മൂന്ന് പേരൊഴികെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. 17022 പേരെ ഇതുവരെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം(മാര്‍ച്ച് 19) വൈകീട്ട് 11 മണിക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എന്തെങ്കിലും തരത്തില്‍ ലക്ഷണങ്ങളോ അസ്വാഭാവികതയോ അനുഭവപ്പെടുന്നവര്‍ക്ക് 444 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!