മനാമ: കൊറോണ വൈറസിനെ നേരിടാൻ ആപ്ലിക്കേഷൻ പുറത്തിക്കാനൊരുങ്ങി ബഹ്റൈൻ. Be Aware എന്ന പേരിലുള്ള ആപ്പ് കൊറോണ ബാധിതരെക്കുറിച്ചുള്ള വിവരങ്ങളും റൂട്ട് മാപ്പും ആപ്ലിക്കേഷനിൽ ലഭ്യമാകും. apps.bahrain.bh എന്ന പോർട്ടലിൽ ആപ്പ് ഉടൻ പൊതുജനങ്ങളിലേക്ക് എത്തിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.
വൈറസ് ബാധിച്ച വ്യക്തി സഞ്ചരിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പിൽ ലഭ്യമാകും. രോഗി സന്ദർശനം നടത്തിയ സ്ഥലത്ത് ആരെങ്കിലും എത്തിയാൽ ആപ്പ് മുന്നറിയിപ്പ് നൽകുകയും ചെയ്യും. രോഗവ്യാപനം തടയാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് സമ്പർക്ക ശൃംഖല കണ്ടെത്തൽ.