മനാമ: ഹോം ഐസൊലേഷന് നിര്‍ദേശിക്കപ്പെടുന്നവർക്ക് സൗജന്യമായി താമസ സൗകര്യം നല്‍കുമെന്ന് ഒഷ്യായ്ൻ ഗേറ്റ്, റുബികോണ്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കമ്പനി ചെയര്‍മാന്‍ ഡോ. മുഹമ്മദ് റഫീഖ്.
ഹോം ഐസലേഷനില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്ത സ്വദേശികൾക്കും, വിദേശികൾക്കും വേണ്ടിയാണ് മലയാളി ബിസിനസ്സുകാരൻ ഈ സഹായം ഒരുക്കുന്നത്. ഒന്നിലധികം പേര്‍ ചേര്‍ന്ന് നില്‍ക്കുന്ന റൂമുകളിലാണ് പൊതുവെ ബഹ്‌റൈനിലെ പ്രവാസികള്‍ താമസിക്കാറുള്ളത്. എന്നാൽ നാട്ടിൽ നിന്നും മറ്റിടങ്ങളിൽ നിന്നും വരുന്നവരോട് സ്വയം നിരീക്ഷണത്തിൽ ഇരിക്കാൻ ആവിശ്യപ്പെടുന്ന ഘട്ടത്തിൽ അതിനുള്ള സാഹചര്യം സാമ്പത്തികമായും മറ്റും സ്വീകരിക്കാൻ കഴിയാതെ പോകുന്നുണ്ട്. ഐസൊലേഷന് നിര്‍ദേശിക്കപ്പെടുന്നവര്‍ ഇത്തരം സാഹചര്യങ്ങളില്‍ താമസിക്കുന്നത് വൈറസിനെ പ്രതിരോധിക്കുന്നതിന് വിഘാതമുണ്ടാക്കാനിടയുള്ളത് കൊണ്ടാണ് തന്റെ കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളും, അപ്പാർട്ട്മെന്റുകളും ഇതിനായി വിട്ടു നൽകാൻ തയ്യാറാകുന്നെതെന്നും ഇത്തരത്തില്‍ ഒറ്റയ്ക്ക് ഹോം ഐസലേഷനില്‍ ഇരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് തണലാവുകയാണ് തന്റെ കമ്പനിയുടെ ലക്ഷ്യമെന്നും മുഹമ്മദ് റഫീഖ് അറിയിച്ചു.
പുതിയ സാഹചര്യത്തില്‍ ഈ സഹായഹസ്തം വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ബഹ്‌റൈന്‍ കിരീടവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ മുന്നോട്ട് വെച്ച പ്രവത്തനങ്ങളിൽ പങ്കാളിയാവുകയാണ് ഈ മലയാളി ബിസ്സിനെസ്സുകാരൻ.
കൂട്ടായ പ്രവര്‍ത്തനങ്ങളിലാണ് ബഹ്‌റൈനിലെ പ്രവാസികളും സ്വദേശികളുമെല്ലാം. ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നൽകാനും ഡോ. റഫീഖ് തയ്യാറാണ്.
അഞ്ഞുറോളം പേരെ ഐസലോഷനില്‍ പാര്‍പ്പിക്കാന്‍ പറ്റുന്ന മുറികളുള്ള ഹോട്ടൽ, അപ്പാര്‍ട്ട്‌മെന്റുകളും മന്ത്രാലയത്തിന് വിട്ടുനല്‍കാനും
തയ്യാറാണെന്നും ഇക്കാര്യം ഉടന്‍ അധികൃതരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/BahrainVaartha/videos/2961279027296402/
ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുകയാണെങ്കിൽ തന്റെ കമ്പനികളുടെ കീഴിലുള്ള എല്ലാ ഹോട്ടലുകലും, അപ്പാർട്മെന്റുകളും താൽകാലികമായി വിട്ടുകൊടുക്കാനും തെയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
സാമൂഹിക സേവന രംഗത്ത് വ്യത്യസ്ഥമായ മാതൃക കാണിച്ചിട്ടുള്ള വ്യക്തിയാണ് ഡോ റഫീഖ്, പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് കൈത്താങ്ങാവുന്ന അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ അഭിനന്ദീനയമാണ്.
കൂടുതൽ വിവരങ്ങൾക്ക് കമ്പനി മാനേജ്മെന്റുമായി ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
+973 38000274, 38000262, 38000252