മനാമ: കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ആരോഗ്യമന്ത്രാലയത്തിനൊപ്പം കൈകോര്‍ത്ത് ബഹ്‌റൈന്‍ ജനത. കൊറണയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇ-വളണ്ടിയര്‍ പ്ലാറ്റ് ഫോമിലൂടെ ഇതിനോടകം 30,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് 15നാണ് വളണ്ടിയേഴ്‌സിനെ ക്ഷണിച്ചുകൊണ്ട് ആരോഗ്യമന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയത്. 7 ദിവസത്തിനുള്ളില്‍ തന്നെ പതിനായിരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
കൊറോണയ്ക്ക് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ടാസ്‌ക് ഫോഴ്‌സ് ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദിയറിച്ചിട്ടുണ്ട്. രാജ്യത്തെ സാമൂഹിക ശക്തി വിളിച്ചോതുന്നതാണ് വളണ്ടിയര്‍ ക്യാംപയെന്‍ ജനങ്ങള്‍ സ്വീകരിച്ചതെന്നും ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി. വളണ്ടിയര്‍ രജിസ്റ്റട്രേഷന്‍ ഇപ്പോഴും തുടരുകയാണ്. ആവശ്യങ്ങള്‍ക്കനുസരിച്ച് രജിസ്റ്റര്‍ ചെയ്തവരെ ഉപയോഗപ്പെടുത്തുമെന്ന് ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി.
നിലവില്‍ മെഡിക്കല്‍ രംഗത്ത് പ്രാവീണ്യമുള്ള വളണ്ടിയേഴ്‌സിനെ ഫീല്‍ഡ് വര്‍ക്കിനായി വിളിച്ചു കഴിഞ്ഞതായും ടാസ്‌ക് ഫോഴ്‌സ് കൂട്ടിച്ചേര്‍ത്തു.