bahrainvartha-official-logo
Search
Close this search box.

കൊറോണ: ബഹ്റൈനിലെയും നാട്ടിലെയും വ്യത്യസ്തമായ ക്വാറൻ്റൈൻ അനുഭവങ്ങൾ പങ്കുവെച്ച് മലയാളി, വീഡിയോ കാണാം

Screenshot_20200322_160035

മനാമ: ലോകമെമ്പാടും കൊറോണ പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു ബഹ്റൈനിലെ പ്രവാസിയും മാധ്യമ പ്രവർത്തകനും കൂടിയായ കെ.ടി നൗഷാദ് ഈജിപ്റ്റിൽ നിന്ന് മടങ്ങിയെത്തുന്നത്. സമാന സന്ദർഭത്തിൽ ബഹ്റൈനിലുണ്ടായിരുന്ന അദ്ദേഹത്തിൻ്റെ കുടുംബം നാട്ടിലേക്കും മടങ്ങി. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്നവർക്ക് പരിശോധനകൾക്ക് ശേഷം നിർദേശിക്കുന്ന സെൽഫ് ക്വാറൻ്റീൻ(സ്വയം നിരീക്ഷണത്തിൽ) ആണ് ഇവരിപ്പോൾ. ഒരാൾ ബഹ്റൈനിലും മറ്റുള്ളവർ കേരളത്തിലുമാണെന്ന് മാത്രം.!.

ബഹ്‌റൈനിലെയും നാട്ടിലെയും ക്വാറന്റീന്‍ അനുഭവമാണ് വീഡിയോയില്‍ അദ്ദേഹം വിവരിക്കുന്നത്. ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുമ്പ് നൗഷാദ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ‘ട്രാവല്‍ ഉലകം’ വ്‌ളോഗിലൂടെ വീട്ടിലെ ക്വാറന്റീനെ (ഒറ്റക്ക് കഴിയലിനെ)ക്കുറിച്ച് സംസാരിക്കുന്നത്. ഈജിപ്തില്‍ നിന്ന് എത്തിയപ്പോള്‍ നടത്തിയ ടെസ്റ്റില്‍ വൈറസ് ബാധയില്ലെന്ന് തെളിഞ്ഞെങ്കിലും 14 ദിവസം പുറത്തിറങ്ങരുതെന്ന അധികൃതരുടെ നിര്‍ദ്ദേശ പ്രകാരമാണ് വീട്ടില്‍ കഴിയുന്നതെന്ന് കെ.ടി നൗഷാദ് പറയുന്നു.

നാട്ടിലെത്തിയ കുടുംബവും ഇതേ പോലെ വീട്ടില്‍ ക്വാറന്റീനിലാണെന്ന് പറഞ്ഞാണ് അവിടുത്തെയും ഇവിടുത്തെയും അനുഭവങ്ങള്‍ പങ്കു വെക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ കഴിയുന്ന പ്രവാസികളെ ബുദ്ധിമുട്ടിക്കാനായി നടക്കുന്നവരെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശമുണ്ട്. ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയാണ് ഇവരെന്ന് ഉദാഹരണ സഹിതം അദ്ദേഹം വിശദമാക്കുന്നു. ഒറ്റക്ക് കഴിയേണ്ടി വന്നതിനാല്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വരെ ഓണ്‍ലൈനിനെ ആശ്രയിക്കേണ്ടി വന്നു. ഓണ്‍ലൈന്‍ ഡെലിവെറിയെ പോലും കൊറോണ ബാധിച്ചു-തുടങ്ങിയ കാര്യങ്ങളും വീഡിയോയില്‍ പരമാര്‍ശിക്കുന്നുണ്ട്.

വീഡിയോ കാണാം:

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!