കോവിഡ്; പൊതുഇടങ്ങളില്‍ 5ലധികം പേര്‍ ഒത്തുചേര്‍ന്നാല്‍ നിയമനടപടിയുണ്ടാകും, ജാഗ്രത ശക്തമാക്കി ബഹ്‌റൈന്‍

رئيس الأمن العام-db32ab92-4e1f-4bf2-a7df-a80dea409f88

മനാമ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ബഹ്‌റൈന്‍. സുപ്രധാന കരനീക്കങ്ങളാണ് വൈറസ് ബാധ തടയുന്നതിനായി ബഹ്‌റൈന്‍ ഭരണകൂടം നടത്തികൊണ്ടിരിക്കുന്നത്. പൊതുഇടങ്ങളില്‍ 5ലധികം പേര്‍ ഒത്തുചേര്‍ന്നാല്‍ നിയമനടപടിയുണ്ടാകുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ജനറല്‍ താരിഖ് ബിന്‍ ഹസന്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മാര്‍ക്കറ്റുകളില്‍ അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണമില്ല. അതേസമയം പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ഒത്തുചേരുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. പബ്ലിക് ഹെല്‍ത്ത് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 121 പ്രകാരമാവും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുക. മൂന്ന് മാസം തടവ് ശിക്ഷയും ആയിരം ദിനാറില്‍ കുറയാതെ പിഴയുമാണ് നിയലംഘകര്‍ക്ക് ലഭിക്കുന്ന ശിക്ഷ.

നിലവില്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും കൊറണമായി ബന്ധപ്പെട്ട് സാമൂഹിക പ്രതിബന്ധതയോടെ പെരുമാറണമെന്നും പബ്ലിക് സെക്യൂരിറ്റി ചീഫ് ജനറല്‍ താരിഖ് ബിന്‍ ഹസന്‍ പറഞ്ഞു. പബ്ലിക് സെക്യൂരിറ്റിയുടെ കീഴില്‍ ബോധവല്‍ക്കരണ പരിപാടികളും നടക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!