മനാമ: ബഹ്‌റൈനിലെ കൊറോണ വിരുദ്ധ പോരാട്ടത്തിന് ശക്തി പകരാന്‍ ക്യാംപെയ്‌നുമായി സൂപ്രീം കൗണ്‍സില്‍ ഫോര്‍ വിമണ്‍. ‘Together for the safety of Bahrain’ എന്ന ടാഗ് ലൈനിലാണ് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെ രജിസ്റ്റര്‍ ചെയ്ത 30,000 വളണ്ടിയര്‍മാര്‍ വഴിയായിരിക്കും ക്യാംപെയ്ന്‍ നടക്കുക. ഹേർ റോയല്‍ ഹൈനസ് പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹീം അല്‍ ഖലീഫയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുക. കൊറോണയ്‌ക്കെതിരെ ജാഗ്രതാ നടപടികള്‍ നേരത്തെ ബഹ്‌റൈനന്‍ ശക്തമാക്കിയിരുന്നു.
വൈറസുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ശക്തമായ ഒരു മീഡിയാ വിംഗ് ക്യാംപെയ്‌നിന്റെ സൂപ്രീം കൗണ്‍സില്‍ ഫോര്‍ വിമണ്‍ രൂപകല്‍പ്പന ചെയ്യും. ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനും ഒരു ടീം പ്രവര്‍ത്തിക്കുന്നതായിരിക്കും. 17417135/ 17417182/ 17417124 എന്നീ നമ്പറിലും pr@scw.bh എന്ന ഇ-മെയില്‍ ഐഡിയിലും ബന്ധപ്പെടാവുന്നതാണ്.
ക്യാംപെയ്‌നിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ളവരെ സൂപ്രീം കൗണ്‍സില്‍ ഫോര്‍ വിമണ്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ന് മുതല്‍ മാര്‍ച്ച് 26 വരെയാണ് ഹെല്‍പ്പ്ലൈന്‍ നന്പറുകള്‍ പ്രവര്‍ത്തിക്കുക.