കോവിഡ്-19: ഹോം ഐസൊലേഷൻ സൗകര്യങ്ങൾക്കായി 3 നില കെട്ടിടം ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന് വിട്ടു നൽകി പ്രവാസി മലയാളി

bh

മനാമ: ബഹ്റൈൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഹോം ഐസൊലേഷനില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്ത സ്വദേശികൾക്കും, വിദേശികൾക്കും ഗഫൂൾ ഏരിയയിലുള്ള പുതുതായി നിർമിച്ച 3 നില കെട്ടിടം വിട്ടുകൊടുത്ത് മാതൃകയായിരിക്കുകയാണ് പ്രവാസി മലയാളിയും ബഹ്‌റൈനിലെ പരമ്പരാഗത മധുരപലഹാര നിർമാതാക്കളും, വിതരണക്കാരുമായ ജമാൽ ഷോവൈത്തെർ സ്വീറ്റ് മാനേജിങ് ഡയറക്ടറുമായ അബ്ദുൽ മജീദ് തെരുവത്ത്.

ബഹ്റൈൻ പ്രവാസി സാമൂഹ്യ മേഖലയിലെ നിറസാന്നിധ്യം കൂടിയായ ഇദ്ദേഹം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശിയാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ബഹ്‌റൈൻ ഗവൺമെന്റ് സ്വീകരിച്ച എല്ലാ പ്രവർത്തനങ്ങളും ലോക രാജ്യങ്ങൾക്ക് മാതൃകയാണെന്നും സ്വദേശിയെന്നോ, വിദേശികളെന്നോ വേർതിരിവുകളില്ലാത്ത സഹായ ഹസ്തങ്ങളിലൂടെ രാജ്യത്ത് ജീവിക്കുന്നവർക്കും, കച്ചവടം നടത്തുന്നവർക്കും ഒരാശ്വാസമാണെന്നും അബ്ദുൽ മജീദ് വ്യക്തമാക്കി.

കിരീടവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ മുന്നോട്ട് വെച്ച പ്രവത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നതിനോടൊപ്പം തന്നാൽ കഴിയുന്ന സഹായം നൽകി ഈ പുണ്യ പ്രവർത്തിയിൽ പങ്കുചേരുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

തന്റെ ബിസ്സിനെസ്സ് ആവശ്യങ്ങൾക്കായി പുതുതായി നിർമിച്ച 3 നില കെട്ടിടമാണ് ആരോഗ്യമന്ത്രാലയത്തിന്റ കീഴിൽ ഐസൊലേഷന് നിര്‍ദ്ദേശിക്കപ്പെടുന്നവർക്കായി വിട്ടുകൊടുത്തിരിക്കുന്നത്.

ബഹ്‌റൈനിലെ നിലവിലെ
സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സഹായഹസ്തങ്ങൾ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്ന് തീർച്ചയാണ്.

ബഹ്‌റൈനിലെ വൈറസ് ബാധിതർക്കായി ആരോഗ്യ മന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുംവിധം എല്ലാവിധ പിന്തുണയും, സഹായവും നൽകാൻ എല്ലാ പ്രവാസികളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈനിലും കേരളത്തിലും സാമൂഹിക സേവന രംഗത്ത് വ്യത്യസ്ഥമായ മാതൃക കാണിച്ചിട്ടുള്ള വ്യക്തികൂടിയാണ് ഈ മലയാളി ബിസിനസ്സകാരൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!