മനാമ: ബഹ്‌റൈനില്‍ 38 പേര്‍ക്ക് കൂടി കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം ഇന്ന് (മാര്‍ച്ച് 26)ഉച്ചയ്ക്ക് 2 മണിക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 249 ആയി ഉയര്‍ന്നു.
ഒരാളൊഴികെയുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇതുവരെ വൈറസ് ബാധയേറ്റ് 4 പേരാണ് മരണപ്പെട്ടത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 14 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 208 ആയി ഉയര്‍ന്നു.