മനാമ: കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നിയമങ്ങളിലേക്ക് കടന്ന് ബഹ്‌റൈന്‍. പൊതു സ്ഥലങ്ങളില്‍ സംഘം ചേര്‍ന്നാല്‍ മൂന്നു വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും ഈടാക്കും. ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍ ജനങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള കൊറോണ വ്യാപന നിയന്ത്രണ സമിതിയുടെ തീരുമാനമനുസരിച്ചാണ് സംഘം ചേരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. പൊതു നിരത്തുകള്‍, തീര പ്രദേശങ്ങള്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങി വിവിധയിടങ്ങളില്‍ നിരോധനം നിലനില്‍ക്കുന്നുണ്ട്. അഞ്ചിലധികം പേര്‍ ഒരുമിച്ചു കൂടുന്നത് പരിശോധിക്കാന്‍ പോലീസ് യൂണിറ്റുകളും രംഗത്തുണ്ടാകും.