റിയാദ്: കൊറോണ വ്യാപനത്തെ തുടർന്ന് സൗദി അറേബ്യയിൽ തൊഴിൽ, കുടിയേറ്റ, താമസ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ 250 വിദേശ തടവുകാരെ വിട്ടയച്ചു.
കൊറോണ എന്ന മഹാമാരിയിൽ നിന്ന് എല്ലാത്തരം വിഭാഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണിതെന്ന് മനുഷ്യാവകാശ കമ്മീഷൻ പ്രസിഡൻറ് അവ്വദ് അൽ അവ്വദ് പറഞ്ഞു. ഇവരെ സ്വദേശത്തേക്ക് മടങ്ങാൻ അനുവദിക്കുന്നതിലൂടെ ആഭ്യന്തര പൊതു സുരക്ഷയിൽ ഒരു ഇളവും വരുത്താതെ തടവിൽ ശിക്ഷിക്കുന്ന കുറ്റവാളികൾക്കിടയിലെ ഭീഷണികളെ തരണം ചെയ്യാൻ കഴിയുമെന്നും അവ്വദ് പറഞ്ഞു.