തിരുവനന്തപുരം: ഇന്ന് കേരളത്തിൽ 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 34 പേർ കാസർഗോഡ് കണ്ണൂർ 2 തൃശൂർ കോഴിക്കോട് കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവർ നിരവധി പേരുമായി ബന്ധപെട്ടു. ഇടുക്കിയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ നിരവധി പ്രമുഖരുമായി ബന്ധപ്പെട്ടു. ഇന്ന് 112 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ മാത്രം ഇതുവരെ 81 പേർക്ക് രോഗം സ്ഥിരീകരിച്ചു.