ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനുപിന്നാലെ ബ്രിട്ടണിലെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും വൈറസ് ബാധ സ്ഥിരീകരിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. താൻ സ്വയം ഒറ്റപ്പെടുകയാണ് എന്നും വീഡിയോ കോൺഫറൻസ് വഴി സർക്കാരിൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.