മനാമ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍. കൊറോണ വൈറസ് കാരണം ജോലിക്ക് പോകാന്‍ കഴിയാതെ ദൈനദിന ജീവിതത്തില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യും. അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ നൂറോളം കിറ്റുകള്‍ വിതരണം ചെയ്യാനാണ് ഭാരവാഹികളുടെ നീക്കം.
ദൈനം ദിന കാര്യങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ തികച്ചും അര്‍ഹരായവരിലേക്ക് മാത്രം എത്തിക്കാനാണ് ശ്രമം. ഇതിനായി ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും സഹകരണമുണ്ടാവണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പ്രവാസികളുടെ വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ കാലാകാലങ്ങളായി ഇടപെട്ടു പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍.