മനാമ: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സ്വന്തം റൂമുകളില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ് പ്രവാസികള്‍. ചിലര്‍ക്ക് ജോലിയും ശമ്പളവും മുടങ്ങിയിട്ടുണ്ട്. പ്രതിസന്ധി സാഹചര്യത്തില്‍ തൊഴിലെടുക്കാന്‍ ഇതര നാടുകളിലേക്കെത്തിയ പലരുടെയും അവസ്ഥയാണിത്. എന്നാല്‍ കൊറോണയെ പിടിച്ചുകെട്ടാന്‍ മറ്റൊരു മാര്‍ഗവും നമുക്ക് മുന്നിലില്ല. നിലവിലെ സാഹചര്യങ്ങള്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകളും വിദൂരമല്ല.
ഇത്തരം അമിത മാനസിക സമ്മര്‍ദ്ദത്താല്‍ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് തണലൊരുക്കുകയാണ് ഐവൈസിസിയുടെ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകരും പ്രവാസി ഗൈഡന്‍സ് ഫോറവും. സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ ഫോണിലൂടെ ലഭിക്കും. കണ്‍സള്‍ട്ടേഷന്‍ തീര്‍ത്തും സൗജന്യമായിരിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിളിക്കേണ്ട നമ്പര്‍: 38285008, 33874100