റാസല്‍ഖൈമ: പ്രവാസി മലയാളി റാസല്‍ഖൈമയില്‍ നിര്യാതനായി. കൊല്ലം പുന്നല സ്വദേശി ഷഹീര്‍ജാന്‍ (29) ആണ് മരണപ്പെട്ടത്. അഞ്ച് വര്‍ഷമായി റാസല്‍ഖൈമയിലുള്ള ഷഹീര്‍ജാന്‍ അല്‍ഹൂത് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഇദ്ദേഹം റാക് സെയ്ഫ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വ്യാഴാഴ്ച വൈകുന്നേരത്തോടെ മരിച്ചു.
കൊല്ലം പുന്നല പലമൂട്ടില്‍ വീട്ടില്‍ ഷാജഹാന്‍ – അനീസ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: തസ്നി. ഒന്നര വയസുള്ള ദിയ ഫാത്തിമ ഏക മകളാണ്. മൃതദേഹം യു.എ.ഇയില്‍ ഖബറടക്കും.