മനാമ: പ്രേരണ ബഹ്റൈൻ സംഘടിപ്പിക്കുന്ന സംവരണ വിഷയത്തിലുള്ള പൊതു ചര്‍ച്ച ‘സാമ്പത്തിക സംവരണം / സാമൂഹ്യ നീതി” 2019 ജനു. 17, വ്യാഴം വൈകീട്ട് 8 ന് ഫുഡ് വില്ലേജ് റെസ്റ്റോറന്റ് ഹാൾ, ഗുദൈബിയിൽ നടക്കും. ബഹ്റിനിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ സജി മാർക്കോസ് വിഷയാവതരണം നടത്തും. ചർച്ചയിലേക്ക് ഏവർക്കും സ്വാഗതമാണെന്ന് പ്രേരണ പ്രതിനിധികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39332946, 38459422 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.