മനാമ: കോവിഡ്-19 പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ആരോഗ്യമന്ത്രാലയമാണ് പുതിയ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എല്ലാ ദിവസങ്ങളിലും രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 മണി വരെയാകും ഹെല്‍ത്ത് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. ചില പ്രത്യേക ഹെല്‍ത്ത് സെന്ററുകള്‍ക്ക് ഈ സമയക്രമം ആയിരിക്കില്ല.
നോര്‍ത്ത് മുഹറഖ് ഹെല്‍ത്ത് സെന്റര്‍, യൂസിഫ് എന്‍ജിനീയര്‍ ഹെല്‍ത്ത് സെന്റര്‍, റിഫയിലെ ഹമദ് കാണൂ ഹെല്‍ത്ത് സെന്റര്‍ എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ദി മുഹമ്മദ് ജാസിം ഹെല്‍ത്ത് സെന്റര്‍ രാവിലെ 7 മുതല്‍ രാത്രി 11 വരെയാകും പ്രവര്‍ത്തിക്കുക. ഷെയ്ഖ് സല്‍മാന്‍ ഹെല്‍ത്ത് സെന്റര്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 2.15വരെ മാത്രമെ തുറന്ന് പ്രവര്‍ത്തിക്കു.