മനാമ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലെ പഴം, പച്ചക്കറി മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. പഴം, പച്ചക്കറി വ്യാപാരികള്‍ക്ക് പുലര്‍ച്ചെ 1 മണി മുതല്‍ രാവിലെ ആറ് മണി വരെ മാത്രമായിരിക്കും പുതിയ സാഹചര്യത്തില്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിക്കുക. ഉപഭോക്താക്കള്‍ക്ക് പുലര്‍ച്ചെ നാല് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ മാര്‍ക്കറ്റിലെത്താം. ഉപഭോക്താക്കള്‍ പ്രേത്യേകം തയ്യാറാക്കിയ ഗേറ്റ് നമ്പര്‍ 1,3,4,9 എന്നിവ വഴിയാണ് പ്രവേശിക്കേണ്ടത്.
ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍ച്ച് 27 വെള്ളിയാഴ്ച്ച അല്‍ നോയിം പോലീസ് ഡിപാര്‍ട്ട്‌മെന്റ്, മുന്‍സിപാലിറ്റി അഫേഴ്‌സ്, മനാമ സെന്റര്‍ മാര്‍ക്കറ്റ് പ്രതിനിധികള്‍, ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി എന്നിവര്‍ നടത്തിയ യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.
മാര്‍ക്കറ്റിലെത്തുന്നവരും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവരും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് (ഒരു മീറ്റര്‍ കലം) പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.