മൗലാനാ തച്ചിലത്ത് മൊയ്തു മുസ്ല്യാര്‍ നിര്യാതനായി

obit

മനാമ: പണ്ഡിതനും സൂഫി വര്യനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ട്രഷററുമായ മൗലാനാ തച്ചിലത്ത് മൊയ്തു മുസ്ലിയാര്‍ നിര്യാതനായി. 78 വയസായിരുന്നു. കേരളീയ മുസ്ലിം സമൂഹത്തിനും പണ്ഡിത ലോകത്തിനും, പ്രത്യേകിച്ചു കേരള സംസ്ഥാന ജംഇയത്തുല്‍ ഉലമാക്കും നികത്താനാകാത്ത വിടവാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നെതെന്ന് ബഹ്റൈന്‍ ഐ.സി.എസ് ഭാരവാഹികള്‍ അറിയിച്ചു.

നാല് പതിറ്റാണ്ടിലധികം വില്യാപ്പള്ളി തയ്യുള്ളതില്‍ പള്ളി മുദരിസായിരുന്നു. നാദാപുരം ജാമിഅ ഫലാഹിയ്യ സ്ഥാപനങ്ങള്‍, പാറക്കടവ് മസ്ജിദുല്‍ ഫലാഹ്, പൂച്ചാക്കൂല്‍ ശംസുല്‍ ഉലമാ കീഴന ഓര്‍ സ്മാരക കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അരൂര് ദാറുല്‍ ഖൈര്‍ ഇസ്ലാമിക കേന്ദ്രം, കടമേരി ശംസുല്‍ ഉലമാ റിസര്‍ച്ച് സെന്റര്‍, തെരുവംബറമ്പ് ഇസ്ലാമിക് സെന്റര്‍ എന്നിവയുടെ രക്ഷാധികാരി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

ശംസുല്‍ ഉലമാ കീഴന ഓര്‍, കൈപ്പറ്റ ബീരാന്‍ കുട്ടി മുസലിയാര്‍, ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, കണാരണ്ടി അമ്മദ് മുസ്ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ ഉസ്താദുമാരാണ്. 40 വര്‍ഷത്തിലധികമുള്ള തന്റെ സേവനത്തിനിടയില്‍ പ്രഗത്ഭരായ നിരവധി ശിഷ്യന്മാരെ വാര്‍ത്തെടുത്തിട്ടുണ്ട്.

തുന്നങ്കണ്ടി ആയിശയാണ് ഭാര്യ. സഅദ് (ബഹ്റൈന്‍) കല്ലാച്ചി ചീറോത്ത് മഹല്ല് ഖാസി മസ്ഊദ് മുസ്ലിയാര്‍(എസ്വൈഎഫ് ജിസി അംഗം), സുലൈഖ എന്നിവര്‍ മക്കളാണ്. കെ.യു അബ്ദുല്ലത്തീഫ് ചാലപ്പുറം (ബഹ്‌റൈന്‍ കെ.എം.സി.സി വൈസ് പ്രസിഡന്റ്), ആയിഷ കക്കംവെള്ളി, ഹഫ്‌സത്ത് ജാതിയേരി ജാമാതാക്കള്‍ ആണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!