മാനമ: ക്വാറന്റീന്‍ സെന്ററുകള്‍ സന്ദര്‍ശിക്കാന്‍ തയ്യാറെടുത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂൂഷൻ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ്. എന്‍.ഐ.എച്ച്.ആര്‍.എം ചെയര്‍പേഴ്‌സണ്‍ മറിയ ഖൗരി, വൈസ് ചെയര്‍പേഴ്‌സണ്‍ ഖാലീദ് അല്‍ഷേര്‍, ഡിറ്റന്‍ഷന്‍ ഫെസിലിറ്റേഷന്‍ കമ്മറ്റി തലവന്‍ മലാലാഹ് അല്‍ ഹമദി എന്നിവര്‍ നടത്തിയ കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് തീരുമാനം. കോവിഡ്-19 പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കൂടിക്കാഴ്ച്ച.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്വാറന്റീന്‍ സെന്ററുകളില്‍ നടക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ക്വാറന്റീന്‍ സെന്ററുകളിലെ മെഡിക്കല്‍ സംഘവുമായി കൂടിക്കാഴ്ച്ച നടത്താനും തീരുമാനം ആയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുകയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷൻ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സിന്റെ അജണ്ടയെന്ന് അധികൃതര്‍ അടിവരയിട്ടു.