തിരുവനന്തപുരം: ഏപ്രിൽ ഫൂൾ ദിനത്തിൽ കൊറോണയുമായി ബന്ധപ്പെടുത്തി പോസ്റ്റുകൾ ഇടുന്നവർക്കെതിരെയും ഷെയർ ചെയ്യുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കോവിഡ് 19, കൊറോണ വൈറസ്, ലോക്ക് ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജ പോസ്റ്റുകൾ ഉണ്ടാക്കുന്നതും ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു. ഇത്തരം പോസ്റ്റുകളുമായി എന്തെങ്കിലും സംശയം ഉള്ളവർ കോവിഡ് കൺട്രോൾ റൂം 9497900112, 9497900121,1090 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.