കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാൻ ബോധവത്കരണ ക്യാംപെയ്നുമായി ബഹ്റൈൻ സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമണ്‍

scw

മനാമ: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ക്യാംപെയ്‌ന് തുടക്കം കുറിച്ച് സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമണ്‍. ‘Together for Bahrain’s Safety’, എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കാവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും അത്യവശ്യ സഹായങ്ങള്‍ യഥാവിധി എത്തിക്കുകയാണ് ക്യാംപെയ്ന്‍ ലക്ഷ്യമിടുന്നത്.

കൊറണ വൈറസ് കാരണം പ്രതിസന്ധിയിലായിരിക്കുന്ന കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്യാംപെയ്‌നിലൂടെ ലഭിക്കും. സ്ത്രീകള്‍ നടത്തുന്ന ബിസിനസ് സംരഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള സാമ്പത്തിക സഹായം, ഓണ്‍ലൈന്‍ പഠന സഹായങ്ങള്‍ എന്നിവയും ക്യാംപെയ്ന്‍ ലക്ഷ്യമിടുന്നുണ്ട്. ഏതാണ്ട് 500 വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തിലാവും പദ്ധതി നടപ്പിലാക്കുക. നേരത്തെ ടാസ്‌ക് ഫോഴ്‌സിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് വളണ്ടിയേഴ്‌സ് ജോലികള്‍ ഏല്‍പ്പിക്കുക.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏതാണ്ട് 30,000 സന്നദ്ധ പ്രവര്‍ത്തകരാണ് ടാസ്‌ക് ഫോഴ്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയ, ഔദ്യോഗിക ചാനലുകള്‍, ഇതര വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ വഴി കൊറോണ വൈറസിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ വീഡിയോകളും ക്യാംപെയ്ന്‍ വഴി തയ്യാറാക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!