ദുബായ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ദുബായില്‍ മരിച്ചു. തൃശൂര്‍ കൈപ്പമംഗലം മൂന്നുപീടിക സ്വദേശി തേപറമ്പില്‍ പരീദ് (67) ആണ് മരിച്ചത്. ഇദ്ദേഹത്തിന് വൈറസ് ബാധയേല്‍ക്കുന്നതിന് മുന്‍പ് തന്നെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. പാന്‍ക്രിയാസ്, കരള്‍ എന്നിവയില്‍ അര്‍ബുദത്തിന് ചികിത്സ തേടിയിരുന്ന വ്യക്തിയാണ് മരണപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പരീദിന് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ദുബായിലെ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഖബറക്കം ദുബായില്‍ തന്നെ നടക്കും. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഐസലേഷനില്‍ കഴിയുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യു.എ.ഇയില്‍ ശക്തമായി നടക്കുന്നുണ്ട്.