പ്രവാസികളുടെ കൂട്ടായ പരിശ്രമങ്ങള്‍ ഫലം കാണുന്നു; ബഹ്റൈനിൽ മരണപ്പെട്ട കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Screenshot_20200401_142304

മനാമ: ബഹ്‌റൈനില്‍ മരണപ്പെട്ട കോഴിക്കോട് കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഒരുപറ്റം പ്രവാസി സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഇത് സാധ്യമായത്. കോവിഡ്-19 വ്യാപനം തടയുന്നതിനായി നിലവില്‍ ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെയാണ് പ്രവാസ ജീവിതത്തിനിടെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിയാതെയായിരുന്നത്. കഴിഞ്ഞ വാരത്തിൽ ബഹ്റൈനിലടക്കം മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ പ്രവാസ ഭൂമികയിൽ തന്നെ സംസ്കരിക്കേണ്ടി വന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു.

രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരുടെ മൃതദേഹങ്ങളായിരുന്നു ഇത്തരത്തിൽ കഴിഞ്ഞ ദിവസം വരെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. മൃതദേഹം എങ്ങനെയും നാട്ടിലെത്തിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആഗ്രഹം. മരിച്ചവരുടെ ബന്ധുക്കള്‍ പ്രവാസി സാമൂഹിക പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടതോടെയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. നേരത്തെ കാര്‍ഗോ കമ്പനികളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും വ്യവസായികളുടെയും സഹകരണത്തോടെ യു.എ.ഇയില്‍നിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച വാർത്തകൾ ബഹ്റൈനിലും പ്രതീക്ഷകൾക്ക് വകവെച്ചു.  യു.എ.ഇ യില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നേതൃത്വം നല്‍കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുടെ ഇടപെടലുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ബഹ്റൈനിലും സമാന നീക്കം നടന്നത്.

കൊയിലാണ്ടി സ്വദേശി രഘുനാഥിന്‍റേത് ഉള്‍പ്പെടെയുള്ള മൃതദേങ്ങള്‍ നീക്കത്തിന്‍റെ ഫലമായി നാട്ടിലെത്തിച്ചു. കൊച്ചി വിമാനത്താവളം വഴിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, അനിൽ മടപ്പള്ളി എന്നിവരുടെ ഇടപെടൽ ഇന്ന് തന്നെ ഗൾഫ് എയർ വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിന് ആക്കം കൂട്ടി.

സംസ്കൃതി പ്രവർത്തകരായ സുരേഷ് കുമാർ, രാജേഷ്, പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, കേരളീയ സമാജം ചാരിറ്റി-നോര്‍ക്ക കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.ടി. സലിം, ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം കൂട്ടായ്മ പ്രതിനിധി ബഷീര്‍ അമ്പലായി, ഐ.സി.ആര്‍.എഫ് പ്രതിനിധി സുധീര്‍ തിരുനിലത്ത്, കെ.എം.സി.സി പ്രതിനിധി കരീം കുളമുള്ളതില്‍, സാമൂഹിക പ്രവര്‍ത്തകരായ മനോജ് വടകര, നജീബ് കടലായി തുടങ്ങി പ്രവാസ ലോകത്തെ നിരവധി സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തില്‍ നടന്ന ഇടപെടലുകളാണ് നിര്‍ണായകമായത്. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാന്‍ ഇന്ത്യന്‍ എംബസി, നോര്‍ക്ക സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ ഇടപെടലുകളും സഹായിച്ചതായി സാമൂഹിക പ്രവർത്തകർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!