മനാമ: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാകുന്ന സേവനം നല്‍കികൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ്. ആരോഗ്യപ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്ന സ്ഥലങ്ങളില്‍ അവര്‍ക്ക് നന്ദി രേഖപ്പെടുത്താന്‍ സന്ദര്‍ശനവെയാണ് ആരോഗ്യ മന്ത്രി അഭിനന്ദനം രേഖപ്പെടുത്തിയത്.
കോവിഡ് വ്യാപനം തടയുന്നതില്‍ നഴ്‌സിങ് ജീവനക്കാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്, പ്രശംസിനീയമാണ്. ഏതു വെല്ലുവിളിയും നേരിടാന്‍ ബഹ്‌റൈനിലെ ആരോഗ്യപ്രവര്‍ത്തകര്‍ സജ്ജമാണ്. രാജ്യത്തെ ആരോഗ്യമേഖലയുടെ നെടുന്തൂണാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. അവരുടെ സേവനങ്ങളോട് ആദരവ് അര്‍പ്പിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന വിവിധ മേഖലകള്‍ മന്ത്രി സന്ദര്‍ശിച്ചിട്ടുണ്ട്. ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെയും ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററിലും ഒരുക്കിയിട്ടുള്ള പ്രത്യേക കൊറോണ വൈറസ് സെന്ററുകള്‍ മന്ത്രി സന്ദര്‍ശിച്ചു.